Sunday, 21 August 2011

ആഴങ്ങളിലെ മഴവില്ല്

 സീന്‍ 1
ഫ്രെയിമില്‍ നിന്നും ദൂരേക്ക് സ്പീഡില്‍ തെറിച്ചു പോകുന്ന ഒരു വാഹനം.അസാധാരണമായ രീതിയില്‍ നിര്‍മ്മിച്ചിട്ടുള്ളത്. വാഹനത്തില്‍ നിന്നും പറന്ന് പോകുന്ന പല തരം വസ്തുക്കള്‍ പറന്നു പോകുന്നു.അതില്‍ നിന്നും ഒരു വസ്തു ബലൂണ്‍ പോലുള്ളത് കാമറയില്‍ വന്ന് മുട്ടുന്നു.
സീന്‍ 1 എ

ഡ്രൈവ് ചെയ്യുന്ന പുരുഷന്‍.പ്രായം നാല്പതുകളില്‍.അയാളൊരു മരുപ്പറമ്പിലേക്ക് വാഹനം ഓടിക്കുകയാണ്.വളവും തിരിവും ഉള്ള വഴികളിലൂടെ.മലകയറി മുകളിലെത്തുമ്പോള്‍ ഒരു യുവതിയെ കാണുമാറാകുന്നു.

  അവരെ മറികടന്നതിനു ശേഷം അയാള്‍ വണ്ടി നിര്‍ത്തുന്നു.
വണ്ടി പിറകിലേക്ക് എടുക്കുന്നു.
ശങ്കിച്ചു നില്‍ക്കാതെ അവള്‍ അതില്‍ കയറുന്നു.
വണ്ടി വീണ്ടും മുന്നിലേക്ക്.എല്ലാം വളരെ സ്വാഭാവികതയോടെ.അയാള്‍ വണ്ടി നിറുത്തി ഒരു നിമിഷം അവളെ നോക്കുന്നു.
യുവതി:നമ്മള്‍ പോകുകയല്ലെ.
പുരുഷന്‍:അതെ.
സീന്‍ 2


കാര്‍  പുഴവക്കിലൂടെ പോകുന്നു,ഇരുട്ടാണ്.
പുരുഷന്‍: ഇത ഏതു ലോകമാണ്.
സ്ത്രി:നിങ്ങള്‍ സങ്കല്പിച്ചിട്ടു പോലുമുണ്ടാവില്ല.ആഗ്രഹങ്ങള്‍ മീനുകളെപ്പോലെ താഴേക്ക്  ഊളിയിടില്ല,അത് മുകളിലേക്ക് പറക്കുന്ന പട്ടങ്ങളാണ്.ഇവിടെ   ഇത്തിരി ക്ഷമ വേണം,പിന്നെ അതിനുള്ള മനസ്സും.ഒരിക്കല്‍ വന്നു പെട്ടാന്‍ പിന്നെ തിരിച്ചു പോകാനും വലിയ പാടാണ്,മറിച്ച് ആഗ്രഹിച്ചാലും.വേരുകളെ പെട്ടെന്ന് വലിച്ചെടുക്കുന്ന മണ്ണാണിത്,
(പുരുഷന്‍ അവളെ സംശയത്തോടെ നോക്കുന്നു)
സ്ത്രീ:നിങ്ങള്‍ ഒരെഴുത്തുകാരനാണല്ലെ.
പുരുഷന്‍:അതെങ്ങിനെയറിയാം.
സ്ത്രീ: കണ്ടാലറിയാം.
മണ്ണിലേക്ക് ചവിട്ടുമ്പോള്‍   മുഖത്തെ പേശികള്‍ ശ്രദ്ധിച്ചാല്‍ മതി.
ഞങ്ങളൊക്കെ ഭൂഗര്‍ഭ ജീവികളാണ്. മണ്ണിലെ ഓരോ ചലനങ്ങളും ഞങ്ങള്‍ക്ക് വായിച്ചെടുക്കാന്‍ പറ്റും.

സീന്‍ 3

വിശാലമായ ഒരിടത്ത്,ഇരുത്ത് മറ തീര്‍ത്ത ഒരിടത്ത്
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന പുരുഷനും സ്ത്രീയും.
സ്ത്രീ:ഇഷ്ടമായാലും ഇല്ലെങ്കിലും കഴിക്കുക.ഞങ്ങള്‍ ജീവിക്കാന്‍ വേണ്ടി
മാത്രമാണ് ഭക്ഷിക്കുന്നത്.
പുരുഷന്‍ നിര്‍മമാ‍യി ഭക്ഷിക്കുന്നു.
അയാള്‍ മുഖമുയര്‍ത്തുമ്പോള്‍
ഇരുട്ടില്‍ ഒരു വാതില്‍ പോലെ.അതിലൂടെ കടന്നു വരുന്ന നാലഞ്ചു അമ്മമാര്‍.അവര്‍
വാതിലിനോടു ചേര്‍ന്നു തന്നെ നില്‍ക്കുന്നു.പല തരം വസ്ത്ര ധാരണങ്ങള്‍.ഒരേ ഭാവത്തില്‍.വിവിധതരം
പെരുമാറ്റത്തില്‍.
പുരുഷന്‍ ആശ്ചര്യത്തോടെ അവരെ നോക്കുന്നു.
സ്ത്രീ:അമ്മമാരാണ്.


സീന്‍ 4
രാത്രി
കിടപ്പാനുള്ള ഒരിടം.
സ്ത്രീ:ഞാനിവിടെ കിടക്കും.
പുരുഷന്‍:(അരക്ഷിതത്തോടെ)
അപ്പോ ഞാനോ.
സ്ത്രീ:പേടിക്കാതെ.നിങ്ങളും ഇവിടെ കിടക്കും.
അവര്‍ പരസ്പരം തിരിഞ്ഞു കിടക്കുന്നു.പുരുഷന്   സ്ത്രീയോടൊപ്പം കിടക്കുന്നതില്‍ അല്പം ആശങ്കയുണ്ട്.
പുരുഷന്റെ മുഖത്ത് വെള്ളത്തില്‍ നിന്നുള്ള വെളിച്ചത്തിന്റെ പ്രതിഫലങ്ങള്‍.
പുരുഷന്‍ എന്തോ ആലോചനിയിലാണ്.
സ്ത്രീ ഉറക്കമായി.
പുരുഷന്‍:എനിക്കുറക്കം വരുന്നില്ല.
സ്ത്രീ:പേടിയുണ്ടൊ. ചേര്‍ന്നുകിടന്നോളു.
പുരുഷന്‍:നീ അടുത്തുള്ളതു കൊണ്ടാ.
സ്ത്രീ:തല്‍ക്കാലം വേറെ ഇടമില്ല.
നിങ്ങള്‍ ഒറ്റക്കാണോ കിടക്കറുള്ളത്.
പുരുഷന്‍:കഴിഞ്ഞ ഒരു രാത്രിയെക്കുറിച്ചും ഇപ്പോള്‍ എനിക്കോര്‍മ്മയില്ല.
സ്ത്രീ:അനുഭവം മുറിഞ്ഞിട്ടും   ഓര്‍മ്മകള്‍ അടര്‍ന്നു പോയിട്ടും നിങ്ങള്‍ക്ക് പേടിയോ.
പുരുഷന്‍: ഞാനൊരു മനുഷ്യനാണെന്ന് തോന്നുന്നു.
സ്ത്രീ:സാഹിത്യമെന്നല്ലെ നേരത്തെ പറഞ്ഞത്.
(അവള്‍ ആകാശത്തേക്ക് നോക്കുന്നു)
മേഘപ്പെരുക്കങ്ങളെ തുന്നിത്തുന്നി നക്ഷത്രക്കുട്ടികള്‍ക്ക് മടുത്തു എന്ന് തോന്നുന്നു.
പുരുഷന്‍:എന്താ
സ്ത്രീ:എന്താ.........ഒന്നുമില്ല.കണ്ണടച്ചു കിടന്നോളു.നാളെ നമ്മള്‍ ഉണരുന്നത് നദിയിലായിരിക്കും.

പുരുഷന്‍:എന്ത്,വെള്ളത്തിലോ.
യുവതി:എന്താ പേടിയുണ്ടോ?
പുരുഷന്‍:എനിക്ക് വെള്ളത്തില്‍ പരിചയമില്ല.
യുവതി:ഒരിക്കലും ജലാശയങ്ങള്‍ നമ്മെ പിടിച്ചുവലിക്കില്ല,ഉയര്‍ത്തിക്കൊണ്ടു വരികയേയുള്ളു.
മരിക്കണമെന്നുണ്ടെങ്കില്‍ വായു ഊക്കോടെ ശ്വസിച്ചാലും മതി.
പുറം ലോകത്തു നിന്നുള്ള  നിങ്ങളോടത് പറഞ്ഞു തരേണ്ട കാര്യമുണ്ടോ.

സീന്‍ 5
പുരുഷന്‍:ഈ ലോകത്തില്‍ എത്ര പേരുണ്ട്
സ്ത്രീ:ഞങ്ങള്‍ ചുരുങ്ങി ചുരുങ്ങി വരികയാണ്.
നാലു ഭാഗത്തും ശത്രുക്കളാല്‍ ചുറ്റപ്പെട്ട ഒരു സ്ഥലമാണ്.
പുരുഷന്‍:ശത്രുക്കളോ
സ്ത്രീ:അതെ പുതുലോകക്കാര്‍
അവര്‍ ഞങ്ങളെ മണ്ണിനെ ചുരുക്കി ചുരുക്കി ശ്വാസം മുട്ടിക്കുന്നു. ,വായുവില്‍ വിഷം കലര്‍ത്തുന്നു.ഓര്‍മ്മകളില്‍ വിഷാദം കലര്‍ത്തുന്നു. 
പുരുഷന്‍:പുഴയെ ചെറുതാക്കാന്‍ പറ്റുമോ
സ്ത്രീ:അവര്‍ വിചാരിച്ചാല്‍ എല്ലാറ്റിനേയും ഇല്ലാതാക്കാം.
പുരുഷന്‍:എന്തു ചെയ്യും.
സ്ത്രീ:എല്ലാം മണ്ണിനോട് ചേരും,(ജലം കയ്യിലെടുത്ത്) ആഴങ്ങളില്‍  ലയിക്കും.


സീന്‍ 6
കിടക്കയില്‍ നിന്നും ഞെട്ടിയുണരുന്ന പുരുഷന്‍.
അയാള്‍ ഒരു തൊഴിലാളിയുടെ വേഷമണിഞ്ഞ് ഒരു ബൈക്കില്‍ കയറുന്നു.
ബൈക്ക് ഒരു വിജനമായ സ്ഥലത്ത് എത്തി നില്‍ക്കുന്നു.
ഈ സ്ഥലം അയാള്‍ അപരിചിതയായ സ്തീയെയും കയറ്റി കൊണ്ടു പോയ സ്ഥലമാണ്.
അയാള്‍ ഒരു ജെബിസിക്കു സമീപം ബൈക്ക് നിര്‍ത്തി
ജെസിബിയില്‍ കയറുന്നു.
അയാള്‍ ജെബിസി കാമറക്ക് അഭിമുഖം നിര്‍ത്തുന്നു.
കാമറ അതിനെ കമ്പോസ് ചെയ്യുന്നു,ഫോക്കസ് ചെയ്യുന്നു.
ജെസിബിയുടെ നാക്ക് ദാഹത്തോടെ
 കാമറയിലേക്ക് പതുക്കെ പതുക്കെ നീങ്ങുന്നു.
കാമറച്ചില്ലുകളില്‍ ജെസിബി തട്ടുന്നു.
തകരുന്ന,തകര്‍ന്നു വീഴുന്ന ചില്ലുകള്‍.
സീന്‍ 7
പുരുഷന്‍:ഇന്നലെ നമ്മള്‍ കിടന്ന വീടെവിടെ.
സ്ത്രീ:ആവശ്യം കഴിഞ്ഞാല്‍ മായ്ച്ചു കളയാനുള്ളതല്ലെ വീട്.കൂടെ കൊണ്ടു നടക്കാനുള്ളതല്ല.
അയാള്‍ക്ക് ആശ്ചര്യം.
പുരുഷന്‍:അപ്പോ,അമ്മമാരോ?
സ്ത്രീ:ആവശ്യമുള്ളപ്പോഴൊക്കെ അവര്‍ വരും.


 സീന്‍പുരുഷനും സ്ത്രീയും
അവര്‍ ഒരാളെ കാണുന്നു.
അയാള്‍ ഒന്നും മിണ്ടുന്നില്ല,എന്നാല്‍ സ്ത്രീ എല്ലാം അയാളോട് പറയുന്നു.
പുരുഷന്‍:ഇയാള്‍ ദൈവമാണൊ
എല്ലാം കേള്‍ക്കുന്നു,ഒന്നും പറയുന്നുമില്ല.
സ്ത്രീ:ഇവിടെ ദൈവം മനുഷ്യര്‍ തമ്മിലെ വിശ്വാസമാണ് വിശ്വാസമാണ്.
സീന്‍ 8
വള്ളത്തില്‍ സ്ത്രീയും പുരുഷനും.
അവര്‍ കണ്ടല്‍ വനങ്ങള്‍ക്കിടയിലൂടെ വള്ളത്തില്‍
പുരുഷന്‍:ഈ കുട്ടിയെന്താ ഇവിടെ
സ്ത്രീ:അതിനെന്താ.
പുരുഷന്‍:ഇതൊരു വനമല്ലെ.
സ്ത്രീ:ഇവള്‍ ഇവിടെയാണ് ജനിച്ചത്.
മത്സ്യങ്ങള്‍ വളര്‍ന്നപ്പോള്‍ ആഴക്കടലിലേക്ക് നീന്തി.
ഇവള്‍ക്ക് നീന്താന്‍ പറ്റില്ലല്ലോ.
അവള്‍ അവളുടെ മേച്ചില്‍പ്പുറങ്ങള്‍ അന്വേഷിക്കുകയാണ്.
കണ്ടല്‍ക്കാടുകളുടെ മേല്‍ പതിയുന്ന
സ്തീയുടെ ശബ്ദം
:ജീവന്റെ നിലക്കാത്ത പ്രവാഹമാണ് ഇവിടം.

സീന്‍ 9

ഒരു ഇടത്തരം വീട്
അകം.
  ഒരു തൊഴിലാളി/ഡ്രൈവര്‍ വേഷമിട്ട പുരുഷന്‍ മുറിയില്‍ നിന്നും പുറത്തേക്ക് വരുന്നു വരുന്നു.
അയാള്‍ കണ്ണാടിയില്‍ വീണ്ടും മുഖം ഉറപ്പു വരുത്തുന്നു.
പിറകില്‍ ഇതെല്ലാം വീക്ഷിച്ച് സ്ത്രീ
പഠനമേശയില്‍ സ്കൂള്‍ കുട്ടി.
സ്ത്രീ:ഇന്നിത്തിരി കൂടുതലാണല്ലോ അണിഞ്ഞൊരുങ്ങല്
അയാള്‍ അത് വക വെക്കാതെ പുറത്തിറങ്ങുന്നു.
സ്ത്രീ പിറകെ.
അയാള്‍ മുറ്റത്തെ 

ബൈക്കെടുത്ത് പോകാനൊരുങ്ങുന്നു,പൊടി തട്ടുന്നു.
സ്തീ:ആകെ ഒരു ഏളക്കമായിരുന്നല്ലോ ഒറക്കത്തില്.
സ്തീക്കെതിരെ മുഖവുമായി നിഗൂഡമായ  ചിരിയോടെ അയാള്‍ ബൈക്കില്‍ കയറുന്നു.

സീന്‍ 10
അയാള്‍ ബൈക്കില്‍ ഒരു കുന്നിന്‍ പുറത്തേക്ക് കയറുന്നു.
അയാള്‍ ചെന്ന് നില്‍ക്കുന്നത് ഒരു ജെബിസിയുടെ അരികില്‍.
ഇടിച്ചിട്ട കുന്നിന്റ്/അല്ലെങ്കില്‍ ഭൂമിയുടെ ഭാഗങ്ങള്‍.
അയാള്‍ അതില്‍ കയറി ഭൂമിയെ/കുന്നിനെ ഇടിക്കാന്‍ ശ്രമിക്കുന്നു.
അയാളില്ലാതെ ഇപ്പോള്‍ ജെവിസി ഒരു കഥാപാത്രമാവുകയാണ്.
അത് കുന്നിനു നേരെയുള്ള അതിന്റെ നാവ് തിരിച്ച് കാമറക്ക് നേരെ
വരുന്നു.അത് കാമറയുടെ അടുത്തേക്ക് വരുന്നു.തകരുന്ന കാമറയുടെ ചില്ലുകള്‍.


ടൈടിത്സ്
സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനും ഒരു മഴയുടെ അതിരാണ്



 

No comments:

Post a Comment